ലോക്ക്ഡൗണ്‍ വിനോദം: 12കാരന്‍ അമ്മയുടെ എടിഎം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിച്ചത് 90,000 രൂപ

ചെന്നൈ: ലോക്ക്ഡൗണ്‍ വിനോദത്തിന്റെ ഭാഗമായി അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 12കാരന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിച്ചത് 90,000 രൂപ. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് അമ്മ മകന്റെ സഹായം തേടിയിരുന്നു. എടിഎം പാസ് വേഡും മറ്റും കിട്ടിയതോടെയാണ് പണം ചെലവഴിക്കല്‍ ആരംഭിച്ചത്. ബാങ്കില്‍ നിന്ന് ഇടപാടുമായി ബന്ധപ്പെട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സന്ദേശങ്ങള്‍ മകന്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തു. അതിനാല്‍ മാതാപിതാക്കള്‍ ഇക്കാര്യം അറിഞ്ഞില്ല.പിന്നീട് ബാലന്‍സ് നോക്കാന്‍ എടിഎമ്മില്‍ പോയപ്പോഴാണ് പണം പിന്‍വലിച്ച കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്.തുടക്കത്തില്‍ എടിഎം ഉപയോഗിച്ച കാര്യം മകന്‍ നിഷേധിച്ചു.

എന്നാല്‍ തുടര്‍ന്നും ഇടപാടുകള്‍ നടത്തിയതോടെയാണ് കളളിവെളിച്ചത്തായത്. മകന്‍ കുറ്റം സമ്മതിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. മധുരയിലെ മേലകിദാരത്തിലാണ് സംഭവം. ഓണ്‍ലൈന്‍ ഗെയിമിനോടുളള മകന്റെ അമിതമായ താത്പര്യം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അച്ഛന്‍ സെന്തില്‍ കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →