ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങളുടെ രാജ്യത്തിനുണ്ടെന്ന് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മേജർ ജനറൽ ഹൊസൈയ്ൻ സലാമി. അമേരിക്കൻ സേനയെ നിലംപരിശാക്കാനുള്ള ശേഷി നിലവിൽ ഇറാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ സംഘർഷ സാധ്യത വർദ്ധിച്ചു വരുന്നതിനിടെയാണ് ഇറാനിൽ നിന്നും ഇങ്ങനെ പ്രകോപനപരമായ പ്രസ്താവന പുറത്തു വരുന്നത്.