ഇടുക്കി :പാലത്തിനടിയിൽ കിടന്നുറങ്ങി ,പുഴയിൽ വെള്ളം ഉയർന്നപ്പോൾ പെട്ടു പോയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.
ബൈസൻവാലി സ്വദേശി മണ്ണുപുരയിടത്തിൽ ബേബിച്ചനാണ് പുഴയിൽ കുടുങ്ങിയത്.
20-9 -2020 രാത്രിയിൽ കുഞ്ചിതണ്ണിയിലെ പാലത്തിൻ്റെ ഭിത്തിയിലാണ് വയോധികൻ കിടന്നുറങ്ങിയത്.
പുറത്തു കടക്കാനാവാതെ കുടുങ്ങിക്കിടക്കുന്നത് രാവിലെ സമീപവാസികളാണ് കണ്ടത്. ഉടൻ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. അടമാലി, മൂന്നാർ ഫയർഫോഴ്‌സ് ടീമുകൾ എത്തി. തുടർന്ന് വല ഉപയോഗിച്ച് വയോധികനെ രക്ഷപ്പെടുത്തുകയായിരുന്നു

