രോഗമുക്തരുടെ എണ്ണത്തില്‍ പുതിയ നേട്ടത്തില്‍ ഇന്ത്യ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത് 94,000-ത്തിലധികം പേര്‍. ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ 60 ശതമാനവും പുതിയ കേസുകളില്‍ 52 ശതമാനവും രോഗമുക്തരുടെ 60 ശതമാനവും 5 സംസ്ഥാനങ്ങളില്‍ നിന്ന്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 94,000-ത്തിലധികമെന്ന നിലയില്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 94,612 പേരാണ് രാജ്യത്ത് സുഖംപ്രാപിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 43 ലക്ഷം (43,03,043) കവിഞ്ഞു. രോഗമുക്തിനിരക്ക് 79.68% ആയി.

പുതുതായി രോഗമുക്തരായവരില്‍ 60 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. സുഖം പ്രാപിച്ചവരില്‍ 23,000 ത്തിലധികം മഹാരാഷ്ട്രയിലാണ്. പ്രതിദിന രോഗമുക്തര്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലധികമാണ്.


 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,605 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ കേസുകളില്‍ 52 ശതമാനവും മേല്‍പ്പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. മഹാരാഷ്ട്രയില്‍ 20,000-ത്തിലധികം (22.16%) പുതിയ രോഗികളുണ്ട്. ആന്ധ്രയിലും കര്‍ണാടകയിലും ഇത് 8,000-ത്തിലധികമാണ്.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,133 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 37% മഹാരാഷ്ട്രയിലാണ് (425). കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 114 ഉം 84 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Sr No.Name of State/UT Active cases as on 20.09.2020Cumulative Cured/ Discharged/Migrated Cases as on 20.09.2020
TOTAL10108244303043
1Maharashtra297866857933
2Karnataka98583404841
3Andhra Pradesh81763530711
4Uttar Pradesh66874276690
5Tamil Nadu46453481273
6Kerala3753592951
7Chhattisgarh3748946081
8Odisha33202141657
9Delhi32064205890
10Telangana30573139700
11Assam29362125543
12West Bengal24648193014
13Punjab2239970373
14Madhya Pradesh2196479158
15Haryana2168286150
16J&K (UT)2128140265
17Rajasthan1799793805
18Gujarat16022102444
19Jharkhand1354855697
20Bihar12629153298
21Uttarakhand1246527142
22Tripura698314810
23Goa592021760
24Puducherry478517209
25Himachal Pradesh43087484
26Chandigarh29116766
27Meghalaya20382483
28Arunachal Pradesh19575280
29Manipur19466723
30Nagaland12064171
31Ladakh (UT)9932666
32Mizoram588990
33Sikkim4261972
34D&D & D&N2082677
35A&N Islands1563436
36Lakshadweep00
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →