കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ സഹോദരങ്ങളായ രണ്ടുപേര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായിയില്‍ കൗണ്ടര്‍ഷോപ്പില്‍ രാധികാ നിവാസില്‍ രമേശന്, സുകുമാരന്‍ എന്നവരാണ് മരിച്ചത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയിരുന്ന ഇവരെ രണ്ടുദിവസമായി കണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തലാണ് വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിണറായി പോലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ്നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

