കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ കോണ്‍ക്രീറ്റ് പണിക്കായി സൂക്ഷിച്ചിരുന്ന 700 കിലോ കമ്പി മോഷ്ടിച്ച 5 സ്ത്രീകള്‍ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാരായ ശെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി, രാസാത്തി എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി ക്വാര്‍ട്ടേഴ്‌സ് പരിസരത്തുനിന്നും 25,000 രൂപയിലേറെ വിലവരുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ ഇവര്‍ കവര്‍ന്ന് ഓട്ടോയില്‍ കൊണ്ടുപോകുകയായിരുന്നു.
കമ്പികള്‍ താമരശേരിയിലുളള ആക്രി കടയില്‍ വില്‍പ്പന നടത്തിയതായി ഇവര്‍ പോലീസിനോട് പറഞ്ഞു. അന്വേഷണത്തില്‍ തൊണ്ടിമുതല്‍ കണ്ടെടുത്തു. വെള്ളിയാഴ്ച (18.09.2020) ഉച്ചയോടെ തൊണ്ടടയാട് ഭാഗത്തുനിന്നാണ് സംഘം പിടിയിലായത്. മോഷണം നടത്തുന്നത് കോടതിയുടെ സമീപത്തെ സിസിടിവിയില്‍ വ്യക്തമായിരുന്നു. എസ്ഐ കെടി ബിജിത്ത്, വിവി അബ്ദുല്‍ സലീം എന്നിവരും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജേഷ് കുമാര്‍, സുനിത, ജിജി, സിവില്‍ പോലീസ് ഓഫീസര്‍ അനൂജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.