ജില്ലാ ഭരണ സംവിധാനത്തിന്റെ ഈ പദ്ധതി രാജ്യത്ത് ആദ്യം
കാസര്‍കോട് : കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു സുഭിക്ഷആപ് ഉപയോഗിച്ച് വിറ്റ പപ്പായ വാങ്ങിയത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ . ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ സംവിധാനവും കൈകോര്‍ത്തതോടെ ഇനി മുതല്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ലഭിക്കുന്നത് സുവര്‍ണാവസരം.കര്‍ഷകര്‍ ഉത്പാദിക്കുന്ന നാടന്‍ കാര്‍ഷിക വിളകളും. ഭക്ഷ്യോല്‍പന്നങ്ങളും ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലാഭരണ സംവിധാനം തയ്യാറാക്കിയ മെബൈല്‍ ആപ്പാണ് സുഭിക്ഷ കെഎസ്ഡി . .ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ആശയമാണ് ഇതിന് പിന്നില്‍. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ ആയ ഫൈനെസ്റ്റ് ഇന്നവേഷന്‍ ആണ് ആപ്പ് രൂപകല്‍പന ചെയ്തത്.കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് ഈ ആപ്പ് സഹായിക്കും. കര്‍ഷകനെയും ഉപഭോക്താവിനെയും ആപ്പ് വഴി നേരിട്ട് ബന്ധിപ്പിക്കുന്ന ഇത്തരം ഒരു സംവിധാനം ഇന്ത്യയില്‍ തന്നെ നടപ്പാക്കുന്നത് ആദ്യമായിട്ടാണ്.
കര്‍ഷകനും ഉപഭോക്താവിനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. പേര്,പിന്‍കോഡ്,സ്ഥലം അടക്കമുള്ള വിവരങ്ങള്‍ ഗുണഭോക്താവ് ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഉത്പന്നങ്ങള്‍ വില്‍ക്കാണെങ്കില്‍, വില്‍ക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പഴം,പച്ചക്കറി,ധാന്യം,മറ്റുള്ളവ എന്നിവയില്‍ നിന്നും കാറ്റഗറി സെലക്ട് ചെയ്ത്,വില്‍ക്കാനുള്ള സാധനത്തിന്റെ തൂക്കവും മാര്‍ക്കറ്റ് വിലയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിലയും എന്റര്‍ ചെയ്യണം.തുടര്‍ന്ന് ഉത്പന്നത്തിന്റെ പടം അപ്ലോഡ് ചെയ്താല്‍ നടപടി പൂര്‍ത്തിയായി .ഉത്പന്നം വാങ്ങാനാണെങ്കില്‍,വാങ്ങുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാല്‍,നിങ്ങളുടെ സമീപ പ്രദേശത്ത് നിന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉത്പന്നങ്ങള്‍ കാണാന്‍ സാധിക്കും. .ഉത്പന്നം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നവെങ്കില്‍ അത് ഉത്പാദിപ്പിച്ച കര്‍ഷകനുമായി് ബന്ധപ്പെടാന്‍ വാട്‌സ്ആപ്പ് സൗകര്യവും ഫോണ്‍വഴി സംസാരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഫൈനെസ്റ്റ് ഇന്നവേഷന്‍ സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സി ഇ ഒ അഭിലാഷ് സത്യന്‍,ആര്‍ കെ ഷിബിന്‍,ജിത്തു ജോയി, സി പി അക്ഷയ് എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് രൂപ കല്‍പന ചെയ്തത്
സുഭിക്ഷകെഎസ്ഡി ആപ്പ് പ്രകാശനം ചെയ്തു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാഭരണ സംവിധാനം തയ്യാറാക്കിയ മെബൈല്‍ ആപ്പ് സുഭിക്ഷ കെഎസ്ഡി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും ചേര്‍ന്ന് പ്രകാശനം ചെയ്തു.കളക്ടറുടെ ക്യാമ്പ് ഹൗസിലെ പപ്പായ ആപ്പ് വഴി ആദ്യ വില്‍പനയ്ക്ക് കളക്ടര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ക്യാമ്പ് ഹൗസിലെത്തി പപ്പായ ഏറ്റുവാങ്ങിയാണ് സുഭിക്ഷ കെ എസ് ഡി ആപ് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7967/Subhiksha-KSDP-app-.html