സിംഗപ്പൂർ: ഇന്ത്യക്കാരായ രണ്ട് തൊഴിലാളികളെ 42 ദിവസം മുറിയിൽ പൂട്ടിയിട്ട സിംഗപ്പൂരുകാരന് കോടതി 4.87 ലക്ഷം രൂപ പിഴ വിധിച്ചു. ഒരു കമ്പനിയുടെ ജനറൽ മാനേജരായ ഷോൺ ഹെങ്ങാണ് കോവിഡ് കാലത്ത് രണ്ട് തൊഴിലാളികളെ മുറിയിൽ പൂട്ടിയിട്ടത്. അവർ രണ്ടു പേരും പ്രശ്നക്കാരാണെന്നും കോവിഡിനിടയിൽ താമസ സ്ഥലത്തിനടുത്തുള്ള ഒരിടത്ത് അവർ മദ്യം വാങ്ങാൻ പോയിരുന്നു എന്നും ഷോണിൻ്റെ വക്കീൽ വാദിച്ചു. പക്ഷേ കോടതി 4.87 ലക്ഷം പിഴയാണ് ഇയാൾക്ക് വിധിച്ചത്.
ഇന്ത്യക്കാരായ തൊഴിലാളികളെ 42 ദിവസം മുറിയിൽ പൂട്ടിയിട്ട സിംഗപ്പൂരുകാരന് 4.87 ലക്ഷം രൂപ പിഴ വിധിച്ചു
