കാർഷിക പരിഷ്കാരങ്ങൾ സംബന്ധിച്ച്‌ ലോക്സഭയിൽ നിർണായകമായ രണ്ട് ബില്ലുകൾ പാസാക്കിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കൃതജ്‌ഞത അറിയിച്ചു

തിരുവനന്തപുരം: ലോക്സഭയിൽ കാർഷിക പരിഷ്കാരങ്ങൾ സംബന്ധിച്ച്‌ നിർണായകമായ രണ്ട് ബില്ലുകൾ പാസാക്കിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കൃതജ്‌ഞത അറിയിച്ചു.

ട്വീറ്റുകളിൽ ശ്രീ അമിത് ഷാ കുറിച്ചു – “മോദി ഗവൺമെന്റിന്റെ രൂപത്തിൽ, കേന്ദ്രത്തിൽ ആദ്യമായി കർഷകരുടെ ശാക്തീകരണത്തിന് വേണ്ടി രാവും പകലും പ്രവർത്തിക്കുന്ന ഒരു ഗവണ്‍മെന്റുണ്ടായിരിക്കുന്നു. ഈ ദിശയിലുള്ള അഭൂതപൂർവമായ നടപടിയാണ് ലോക്സഭ ഇന്നലെ കാർഷിക പരിഷ്‌കാര ബില്ല്‌ പാസാക്കിയത്‌.’’

സുപ്രധാന വഴിത്തിരിവായ ഈ നിയമനിർമ്മാണങ്ങൾ കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്നും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പുതിയ മാർഗം തുറന്നു നൽകുമെന്നും അവരുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അവ കർഷകരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുകയും അവരെ സ്വാശ്രയരാക്കുകയും ചെയ്യും.

ഇന്നലെ, ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ 2020, ഫാർമേഴ്‌സ് (എംപവർമെന്റ്‌ ആൻഡ്‌ പ്രൊട്ടക്ഷൻ) എഗ്രിമെന്റ്‌ ഓഫ്‌ പ്രൈസ്‌ അഷ്വറൻസ്‌ ആൻഡ്‌ ഫാം സർവീസ്സ് ബിൽ 2020 എന്നിവ ലോക്സഭ പാസാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →