ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങളുടെ വിതരണം, മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിന് മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. മന്ത്രിയുടെ ആവശ്യപ്രകാരമാണോ മതഗ്രന്ഥങ്ങള്‍ എത്തിച്ചതെന്നും കസ്റ്റംസ് പരിശോധിക്കും. കസ്റ്റംസ് സ്‌പെഷ്യല്‍ ടീമാണ് അന്വേഷിക്കുന്നത്.

നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ഡിപ്ലോമാറ്റിക് ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൂടാതെ 17,000 കിലോഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഡിപ്ലോമാറ്റുകളുടെ പരിരക്ഷ, അവരുടെ ഉപയോഗം എന്നതിനു വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതിയുണ്ട്. ഈ പരിരക്ഷ മറയാക്കിയാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →