ന്യൂഡൽഹി: കാർഷിക ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ ഭക്ഷ്യസംസ്ക്കരണ വ്യവസായ വകുപ്പ് മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. എൻ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രിയാണ് കൗർ. കാർഷിക ബിൽ നയപരമായി പ്രാബല്യത്തിൽ വന്നാൽ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശിരോമണി അകാലിദളിന്റെ പക്ഷം.
മന്ത്രി രാജി വെച്ചെങ്കിലും സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് പാർട്ടി അറിയിച്ചു. എന്നാൽ ‘കർഷക വിരുദ്ധ രാഷ്ട്രീയ’ത്തെ എതിർക്കുമെന്ന് സുഖ്ബീർ ബാദൽ പറഞ്ഞു. കാർഷികമേഖലയിലെ വലിയ പരിഷ്കരണ ബിജെപി അവകാശപ്പെടുന്ന ഈ ബില്ലിൽ പ്രതിഷേധിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സമരത്തിലാണ്.

