നെടുമ്പാശ്ശേരി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ നെടുമ്പാശ്ശേരി മേഖലയില്‍ അനധികൃമായി നടത്തുന്ന വഴിയോര കച്ചവടങ്ങള്‍ തടയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖലാ പ്രസിഡന്‍റ് സി. പി തര്യന്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ച് വടക നല്‍കി വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ കെട്ടിട വാടക പോലും കൊടുക്കാനാവത്ത സ്ഥിതിയിലാണ്. നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്‌തു.
ആദ്യ സന്ദര്‍ഭത്തില്‍ ചെറിയ തോതില്‍ തുടങ്ങിയ വഴിയോര കച്ചവടങ്ങള്‍ ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലെ വന്‍തോതില്‍ നടത്തുകയാണ്. ഇതോടെ് ചെറുകിട വ്യാപാര മേഖലയുടെ തകര്‍ച്ചാണുണ്ടാവുക . ഇതിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്‍പ്പടെ വ്യാപാരികള്‍ തയ്യാറാവില്ലെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പുനല്‍കി.
സമിതി നെടുവന്നൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും വിദ്യാര്‍ത്ഥികള്‍ക്കുളള പുരസ്‌കാര വിതരണവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു തര്യന്‍. യൂണിറ്റ് പ്രസിഡന്റ് എന്‍.എസ് ഇളയത് അദ്ധ്യക്ഷനായിരുന്നു. മേഖലാ ജനറല്‍ സെക്രട്ടറി കെ.ബി.സജി, ട്രഷറാര്‍ ഷാജു സെബാസ്റ്റ്യന്‍ എന്നിര്‍ സംസാരിച്ചു.