സിംല: കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇനി മുതല്‍ ഇ-പാസോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ഇല്ലാതെ ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ അന്തര്‍സംസ്ഥാന ബസുകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ ഇതുവരെ പതിനായിരത്തിലധികം കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ,സഞ്ചാരികള്‍ കഴിയുന്നതും സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക് പോയന്റുകളില്‍ എല്ലാ വാഹനങ്ങളും സാനറ്റൈസ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. വരുന്നവര്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ഇത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു.

