യുഎസ് ആര്‍മി ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് സ്ത്രി 60കാരനില്‍ നിന്ന് 1.24 കോടി രൂപ തട്ടിയെടുത്തു

ന്യൂഡല്‍ഹി: യുഎസ് ആര്‍മിയുടെ തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് സ്ത്രീ ഗുരുഗ്രാമിലെ 60കാരനില്‍ നിന്ന് 1.24 കോടി രൂപ തട്ടിയെടുത്തു. ഫോണ്‍ വഴി പരിചയപ്പെട്ട് സ്ത്രി അവര്‍ ഇന്ത്യയില്‍ ഒരു മെഡിസിന്‍ കമ്പനി തുടങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞു. ഇതിനായി തട്ടിപ്പിനിരയായ ധീരേന്ദ്ര കുമാറിന്റെ അക്കൗണ്ടിലേക്ക് 8.7 മില്യണ്‍ ഡോളര്‍ അയക്കുമെന്ന് പറഞ്ഞു.

ഗുരുഗ്രാമിലെ ചക്കര്‍പൂര്‍ ഗ്രാമത്തിലെ മാരുതി വിഹാര്‍ നിവാസിയാണ് പരാതിക്കാരന്‍. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കസ്റ്റംസ് ഉദ്യോഗസ്തനാണെന്ന് പറഞ്ഞ് ഒരാള്‍ പലതവണ വിളിക്കുകയും അമേരിക്കയില്‍ നിന്ന് ഒരു ബോക്‌സ് വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ 1.24 കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ധീരേന്ദ്ര കുമാര്‍ ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുകയായിരുന്നു. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് ഇദ്ദേഹത്തിന് മനസിലായത്. സംഭവത്തില്‍ സൈബര്‍ തട്ടിപ്പ് വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →