കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണം. മലയാളി സൈനികന്‍ വീരമൃത്യു വരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആഷാ ഭവനില്‍ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ രജൗരി സുന്ദര്‍ബെനിയില്‍ നടന്ന പാക്ക് ഷെല്ലാക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്. ഈ മാസം 25 ന് അവധിയ്ക്ക് നാട്ടിലെത്താനിരിക്കെയാണ് മരണം. കരസേനയുടെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് വീരമൃത്യു വരിച്ച അനീഷ് തോമസ്.കരാര്‍ ലംഘിച്ച് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. അനീഷിന്റെ മൃതദേഹം ഇന്നു രാത്രിയോടെ വീട്ടിലെത്തിക്കും. തോമസ്- അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഏകമകള്‍ ഹന്ന.

15-9-2020 ഉച്ചയോടെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ അനീഷ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീരമൃത്യു വരിക്കുന്ന പത്താമത്തെ സൈനികനാണ് അനീഷ് തോമസ്. പാക് ആക്രമണത്തില്‍ ഒരു മേര്‍ജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു എന്നായിരുന്നു ഇന്നലെ സൈന്യം പുറത്തു വിട്ടത്. പിന്നീട് പരിക്കേറ്റ മേജര്‍ അടക്കം മറ്റു മൂന്നു സൈനികരുടെ നില ഗുരുതരമല്ലെന്നും അറിയിച്ചു. ഇവരുടെ ചികിത്സ തുടരുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി. പിന്നീടാണ് സൈന്യം അനീഷിന്റെ വീരമൃതു അറിയിച്ചത്. അനീഷ് തോമസിന്റെ സുഹൃത്തുക്കളാണ് മരണവിവരം നാട്ടില്‍ ബന്ധുക്കളെ അറിയിച്ചത്. അവധിക്കു അനീഷ് എത്തുന്നതു കാത്തിരുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു മരണവാര്‍ത്ത.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനീഷിന്റെ മൃതദേഹം നാളെ 17-9-2020 ന് നാട്ടിലെത്തിക്കും. 15 വര്‍ഷമായി അനീഷ് തോമസ് സൈന്യത്തില്‍ ചേര്‍ന്നിട്ട്. സൈന്യത്തില്‍ ചേരുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന അനീഷ് കായികരംഗത്ത് സജീവമായിരുന്നു. നാളെ വായനശാലയിലും പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൊതുദര്‍ശനം.അതിന് ശേഷം പൂര്‍ണ ബഹുമതികളോടെ അടക്കം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →