അധിക മഴയും വെള്ളപ്പൊക്കവും: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഉള്ളി കയറ്റുമതി 30 ശതമാനം ഉയര്‍ന്നതിനാല്‍ രാജ്യത്തെ പ്രധാന പാചക ഘടകമായ ഉള്ളി കയറ്റുമതിയില്‍ കുറവുണ്ടാകുമെന്ന് കണക്കാക്കിയാണ് സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. എല്ലാത്തരം ഉള്ളിയുടെയും കയറ്റുമതി അടിയന്തരമായി നിരോധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 15 മുതല്‍ ഉള്ളി വിതരണത്തില്‍ കുറവുണ്ടായി. അധിക മഴയും വെള്ളപ്പൊക്കവുമാണ് ഇതിന് കാരണം. കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു.രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഉത്തരേന്ത്യയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ മഴ ഉള്ളി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബംഗ്ലാദേശ്, മലേസ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →