ന്യൂയോര്‍ക്ക്: മൈക്രോസോഫ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക്ക് ടോക്കിനെ ഏറ്റെടുക്കുന്നില്ലെന്ന് വ്യ്കതമാക്കിയതിന്റെ പിന്നാലെ ടിക് ടോക്കുമായുള്ള സഹകരണം സംബന്ധിച്ച വാര്‍ത്ത ശരിവച്ച് ഓറക്കിള്‍. അതേസമയം, ടിക്ടോക്കിനെ ഓറക്കിളിന് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സ് മുതിരില്ലെന്നാണ് വിവരം. പകരം വിശ്വസ്ത ടെക്ക് പങ്കാളിയായി കൂടെക്കൂട്ടുമെന്നാണ് സൂചന. ടിക്ടോക്കും ഓറക്കിളും തമ്മിലെ സഹകരണം അമേരിക്കയില്‍ മാത്രമായിരിക്കും.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിനെതിരെ അമേരിക്ക നടപടിയെടുക്കുന്നത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് അമേരിക്കന്‍ ജനതയുടെ സ്വകാര്യ വിവരങ്ങള്‍ ടിക്ടോക്കിലൂടെ ചോര്‍ത്തുകയാണെന്ന ആക്ഷേപം ശക്തം. നിലവില്‍ സെപ്തംബര്‍ 20 വരെയാണ് ടിക്ടോക്കിനെ വില്‍ക്കാന്‍ ട്രംപ് ഭരണകൂടം ബൈറ്റ് ഡാന്‍സിന് നല്‍കിയിരിക്കുന്ന സാവകാശം.