ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി: ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ഉച്ചയ്ക്ക് ശേഷം മുന്നുമണിയോടെ ലോക്സഭയിലാണ് അദ്ദേഹം പ്രസ്താവന നടത്തുക. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാജ്നാഥ് സിംഗ് അടുത്തിടെ മോസ്‌കോയില്‍ വച്ച് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെംഗെയെ കണ്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഏതാനും ദിവസം മുമ്പ് മോസ്‌കോയില്‍ കൂടികാഴ്ചയും നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

പാര്‍ലമെന്റിന്റെ 2020 മണ്‍സൂണ്‍ സെഷന്‍ തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. 17ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252ാമത് സെഷനും ഇന്നലെ നടന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടയില്‍ നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനമാണിത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →