സെല്‍ഫി എടുക്കുന്നതിനിടെ താഴേ വീണ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ 22കാരന്‍ മുങ്ങിമരിച്ചു

ബൗദ്: ഒഡീഷയിലെ ബൗദ് ജില്ലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ തമിഴ് നാട്ടുകാരനായ 22കാരന്‍ മുങ്ങിമരിച്ചു. ജില്ലയിലെ സലുങ്കി മെഗാ ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്റ്റില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറായ മുകുന്ദന്‍ ആര്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാനായി സലുങ്കി നദിക്ക് കുറുകെ നിര്‍മിച്ച പാലാജര്‍ ഡാമിലേക്ക് പോയതായിരുന്നു ഇയാള്‍. മൂവരും കൂടി സെല്‍ഫി ക്ലിക്കുചെയ്യുന്നതിനിടെ മുകുന്ദന്റെ മൊബൈല്‍ ഫോണ്‍ അബദ്ധത്തില്‍ കയ്യില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണു.

ഫോണ്‍ എടുക്കാനായി മുകുന്ദന്‍ വെള്ളത്തില്‍ ചാടിയതായി പോലീസ് സൂപ്രണ്ട് വി ജഗന്നാഥ റാവു പറഞ്ഞു. മുകുന്ദന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്ത് പിന്നാലെ ചാടിയെങ്കിലും ഇയാളെ മത്സ്യത്തൊഴിലാളി രക്ഷിക്കുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ഒഡ്രാഫ്) സംഘവും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഞായറാഴ്ച വൈകുന്നേരം വരെ അവര്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും മുകുന്ദനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച, തിരച്ചില്‍ പുനരാരംഭിച്ചപ്പോള്‍ സംഭവ സ്ഥലത്ത് നിന്ന് 1 കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →