മലപ്പുറം : മലപ്പുറം ജില്ലയിലെ തവനൂരിൽ വെച്ച് ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 രൂപ പിടിച്ചെടുത്തു. ലോറി ഡ്രൈവറായ ചമ്രവട്ടം സ്വദേശി വൈശാഖിനെ കസ്റ്റഡിയിലെടുത്തു. 15-09-2020 – നാണ് സംഭവം. ചാലിശ്ശേരി അടയ്ക്ക വ്യാപാരി ഷിനോജ് എന്ന് ഒരാൾക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്.
തവനൂരിലെ ഒരു വൃദ്ധസദനത്തിലേക്ക് അരി കൊണ്ടുവരുന്ന ലോറിയിലാണ് പണം കടത്തിയത്. ലോറിയുടെ അടിയിൽ ഒരു സ്വകാര്യ അറ ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെൻറ് സംഘമാണ് ലോറിയെ പിന്തുടർന്ന് പിടികൂടിയത്. വൃദ്ധസദനത്തിൽ ലോറി എത്തിയപ്പോഴേക്കും എൻഫോഴ്സ്മെൻറ് സംഘം ലോറിയെ വളയുകയായിരുന്നു. ലോറിയുടെ ഡ്രൈവർ വൈശാഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങി.