ന്യൂ ഡല്‍ഹി: 560 ആദിവാസി കുട്ടികള്‍ക്ക് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹായമേകുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന
കുട്ടികള്‍ക്ക് എന്‍.ജി.ഓ പരിവാര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സഹായഹസ്തം എത്തിക്കുന്നത്. ഇതിനായി മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുന്‍ഝീല്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് സച്ചിന്‍ തെരഞ്ഞെടുത്തത്. ഇവര്‍ക്ക് പോഷകാഹാരവും വിദ്യാഭ്യാസവും എത്തിക്കും.
യുണിസെഫിന്റെ ഗുഡ്വില്‍ അംബാസിഡറായ സച്ചിന്‍ മുന്‍പും കുട്ടികളെ സഹായിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സച്ചിന്‍ മുന്‍നിരയിലാണ്. 50 ലക്ഷം രൂപയാണ് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. അപ്നാലയ എന്ന എന്‍.ജി.ഒ. വഴി കൊവിഡില്‍ ബുദ്ധിമുട്ടുന്ന 5000 ആളുകള്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.

