തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐ ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്നാണ് സൂചന.
2500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൻ്റെ ശൃംഖല വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് കേസ് കേന്ദ്ര ഏജൻസിയ്ക്ക് വിടുന്നത്. കേസിൽ നിർണായകമായ കണ്ടെത്തലുകൾ തന്നെ സംസ്ഥാന പോലീസ് നടത്തിയിരുന്നു. ചൊവ്വാഴ്ച (15-09-2020)ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരാനിരിക്കുകയാണ്.
ലോക്കൽ പോലീസിന് പരിമിതികൾ ഉള്ളതിനാൽ കേസ് സി ബി ഐ ക്ക് വിടുകയാണ് എന്ന തീരുമാനം കോടതി മുമ്പാകെ സർക്കാർ അറിയിച്ചേക്കും.

