വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന്‌ പറഞ്ഞ്‌ 18.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കണ്ണൂര്‍: തങ്ങള്‍ തുടങ്ങാന്‍ പോകുന്ന വസ്‌ത്ര വ്യാപാരത്തില്‍ പങ്കാളികളാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 18.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്‌. കോഴിക്കോട്‌ വടകര കാര്‍ത്തികപളളി വല്ല്യാപളളിയിലെ നെരോത്ത്‌ പറമ്പത്ത്‌ അഷറഫ്‌ (49), ഭാര്യ ജസീല(48) എന്നിവര്‍ക്കെതിരെയാണ്‌ കണ്ണൂര്‍ പോലീസ്‌ കേസെടുത്തത്‌.

കണ്ണൂര്‍ കണ്ണോത്തുംചാലില്‍ താമസക്കാരനായ മാതമംഗലം സ്വദേശി കളരിക്കണ്ടി ആരിഫാണ്‌ പരാതിക്കാരന്‍. കണ്ണൂര്‍ മാളില്‍ മഹീന്ദ്ര റീട്ടെയില്‍ സ്ഥാപനത്തിന്‍റെ ടെക്‌സ്റ്റൈല്‍ ഷോറൂം തുടങ്ങാന്‍ പാര്‍ട്‌ണര്‍ഷിപ്പ്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ മൂന്ന്‌ ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചുവെന്നാണ്‌ കേസ്‌.

2016 ഏപ്രില്‍ 24 ന്‌ 5 ലക്ഷം രൂപയും, മെയ്‌ 10 ന്‌ ഏഴര ലക്ഷത്തിന്റെ രണ്ട്‌ ചെക്കുകളും നല്‍കിയതായി ആരിഫ്‌ പറയുന്നു. സ്ഥാപനം ഒരുക്കുന്നതിനായി 25 ലക്ഷം രൂപയുടെ ഇതര ബാധ്യതകളും ഉണ്ടായതായി പരാതി യില്‍ പറയുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ്‌ ആരിഫിന്‍റെ പരാതിയില്‍ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →