അമേരിക്കയിലെ കാട്ടുതീ, ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ പുറത്തു വന്നു

കാലിഫോർണിയ : ഡ്രോൺ ക്യാമറ പകർത്തിയ കാട്ടുതീ നക്കിത്തുടച്ച ഒറിഗോൺ പ്രദേശത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

അമേരിക്കയിൽ നൂറുകണക്കിന് ഇടങ്ങളിലാണ് ശമനമില്ലാതെ കാട്ടുതീ ആളിപ്പടരുന്നത്. കാലിഫോർണിയയിലും ഒറിഗോണിലുമായി എട്ട് പേരാണ് തീയിൽ മരണമടഞ്ഞത്. ഇതിൽ ഒരു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. പതിനായിരക്കണക്കിന് ആളുകളെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്.

3000 ത്തിലേറെ അഗ്നിശമന പ്രവർത്തകരാണ് ആഴ്ചകളായി തീ അണയ്ക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുന്നതായാണ് ഗവേഷകർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →