ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണം അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവൽസിന്റെ 20 അംഗ വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം തുടരുന്നു.
കാലിഫോർണിയ : ഡ്രോൺ ക്യാമറ പകർത്തിയ കാട്ടുതീ നക്കിത്തുടച്ച ഒറിഗോൺ പ്രദേശത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമേരിക്കയിൽ നൂറുകണക്കിന് ഇടങ്ങളിലാണ് ശമനമില്ലാതെ കാട്ടുതീ ആളിപ്പടരുന്നത്. കാലിഫോർണിയയിലും ഒറിഗോണിലുമായി എട്ട് പേരാണ് തീയിൽ മരണമടഞ്ഞത്. ഇതിൽ ഒരു വയസ്സുള്ള ഒരു കുട്ടിയും...