തിരുവനന്തപുരം: 502 കിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. ആറ്റിങ്ങല്‍ മുടപുരം സ്വദേശി ജയചന്ദ്രന്‍ നായരാണ് പിടിയിലായത്. തിരുവനന്തപുരം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘ മാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തുകേസുകളില്‍ ഒന്നായിരുന്നു ഇത്. 20 കോടിയിലേറെ രൂപ വിലവരുന്ന കഞ്ചാവാണ് കടത്തിയത്. കണ്ടെയിനര്‍ ലോറിയുടെ രഹസ്യ അറകളില്‍ സൂക്ഷിച്ചായിരുന്നു കടത്തല്‍ നടത്തിയിരുന്നത്. ആന്ധ്രയിലെ കഞ്ചാവ് കടത്തുകാന്‍ രാജുഭായിയാമ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിതരണത്തിനായി കഞ്ചാവ് നല്‍കിയത്. വടകര സ്വദേശി ജിതിന്‍ രാജുവാണ് കടത്തിയത്. ജയചന്ദ്രന്റെ കയ്യില്‍ സൂക്ഷിച്ചശേഷം മറ്റുളളവര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി.
ജയചന്ദ്രന്‍ ഇതിനുമുമ്പ് കളളനോട്ട് കേസിലും പ്രതിയായിരുന്നിട്ടുളള ആളാണ്. ചിറയിന്‍ കീഴ് പോലീസുകരാന്‍റെ വീടാക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തടിക്കച്ചവടവും മത്സ്യ വ്യാപരവും നടത്തിയശേഷമാണ് കഞ്ചാവ് വ്യാപാരത്തിലേക്ക് കടന്നത്. മത്സ്യം സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ഗോഡൗണിലേക്ക കഞ്ചാവ് എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
ജിതിന്‍ രാജിന്‍റെയും , രാജുബായിയുടേയും ഇടനില ക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ബാബുവെന്ന റിസോര്‍ട്ട് ഉടമയേയും, ലോറി ഡ്രൈവര്‍മാരായിരുന്ന കുല്‍ഗീപ് സിംഗ്, കൃഷ്‌ണ എന്നീ ഉത്തരേന്ത്യക്കാരെയും എക്‌സൈസ് കസ്റ്റടിയെടുത്തിട്ടുണ്ട്. രാജുഭായിയേയും കഞ്ചാവ് കടത്തിയ കണ്ടെയിനര്‍ ലോറിയുടമയേയും കണ്ടെത്താനായി ആന്ധ്രയിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

