തിരുവനന്തപുരം: നൂറിൽ താഴെ പേർ ഉൾപ്പെടുന്ന കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. എണ്ണം കൂടിയതിനാൽ നേരത്തെ സമർപ്പിച്ച പട്ടിക കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.പുതിയ പട്ടികയിൽ
ഉടൻ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിട്ടുണ്ട്. എന്നാൽ എഐസിസി പുനസംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ഗുലാം നബി ആസാദ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ തുടരും. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മോത്തിലാൽ വോറ, അംബിക സോണി, മല്ലികാർജുൻ ഖാർഗെ എന്നിവരെയും നീക്കിയിട്ടുണ്ട്. പി ചിദംബരം, താരിഖ് അൻവർ, രൺദീപ് സുർജെവാല, ജിതേന്ദ്ര സിംഗ് എന്നിവർ പ്രവർത്തക സമിതിയിലെ സ്ഥിരം അംഗങ്ങളായി തുടരും.
ഞായറാഴ്ച 28 നേതാക്കൾ യോഗം ചേർന്നിരുന്നു. മുതിർന്ന നേതാവ് കപിൽ സിബൽ ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി.