കണ്ണൂര്‍: ഏഴുവയസുകാരിയെ പീഡിപ്പിച്ച 56 കാരന് അറസ്റ്റിലായി. കണ്ടന്‍കുന്ന് സ്വദേശി വത്സന് എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം . കടയില്‍ അമ്മയോടൊപ്പം സാധനം വാങ്ങാന്‍ പോയ സമയം കുട്ടിയെ വണ്ടിയിലുത്തിയിട്ട് അമ്മ കടയിലേക്ക് കയരിയപ്പോയ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ വീട്ടില്‍ നിന്നും സ്ഥിരമായി യാത്രക്ക് ഇയാളുടെ ഓട്ടോയായിരുന്നു വിളിക്കാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വീണ്ടും ഇയാളുടെ ഓട്ടോ വിളിച്ചപ്പോള്‍ കുട്ടി ഓട്ടോയില്‍ കയറാന്‍ തയ്യാറായില്ല കാരണം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അമ്മ അറിയുന്നത്.
അമ്മയുടെ പരാതിയിടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രതിയെ കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

