കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. കറൻസി കടത്താൻ ശ്രമിച്ച ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 13-09-2020 ഞായറാഴ്ച രാവിലെയാണ് കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറൻസി കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്.
സംഭവത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തും.