ആറുവയസുകരിയെ ചോദ്യം ചെയ്‌ത സംഭവത്തില്‍ പോലീസ്‌ ഓഫീസര്‍മാര്‍ നേരിട്ട്‌ ഹാജരാകണമെന്ന് ബാലാവകാശ കമ്മീഷന്‍

പത്തനംതിട്ട: നിര്‍ബ്ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചെന്ന കേസില്‍ ആറുവയസു കാരിയെ പത്തുതവണ ചോദ്യം ചെയ്‌ത അന്വേഷണ ഉദ്യോഗസ്ഥരോട്‌ നേരിട്ട്‌ ഹാജരാകാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ആലുവ എടത്തല പോലീസ്‌ സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ സുബൈര്‍, ചൈല്‍ഡ്‌ വുമണ്‍ പോലീസ്‌ ഓഫീസര്‍ മഞ്ചു എന്നിവരോടാണ്‌ സെപ്‌തംബര്‍ 22ന്‌ തിരുവനന്തപുരത്ത്‌ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്‌.

കുട്ടിയെ പലപ്രാവശ്യം ചോദ്യം ചെയ്‌ത പോലീസ്‌, കേസിലെ പ്രതിയായ ഭര്‍തൃസഹോദരിയെ ഒരു പ്രാവശ്യം പോലും ചോദ്യം ചെയ്യുകയോ കസ്‌റ്റഡിയില്‍ എടുക്കുകയോ ചെയ്‌തില്ലെന്ന്‌ വ്യക്തമാക്കി. കുട്ടിയുടെ മാതാവ്‌ നല്‍കിയ പരാതിയിലാണ്‌ നടപടി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിക്കുന്നന്നെ്‌ പരാതിയില്‍ പറയുന്നു.

2020 ആഗസ്റ്റ്‌ 24 ന്‌ എടത്തല എസ്‌.എച്ച്‌.ഒ രണ്ട്‌ വണ്ടി പോലീസുമായി വീട്ടിലെത്തി കുട്ടിയേയും മാതാപിതാ ക്കളേയും ചോദ്യം ചെയ്‌തു. 29 ന്‌ ഇദ്ദേഹം മറ്റുപോലീസു കാരുമായി എത്തി വീണ്ടും ചോദ്യം ചെയ്‌തു. കുട്ടിയുമായി ബന്ധപ്പെട്ടുളള പോക്‌സോ കേസന്വെഷണം എടത്തല സ്‌റ്റേഷനില്‍ നന്ന്‌ മാറ്റി ആലുവാ ഈസ്‌റ്റ്‌ എസ്‌എച്ച്‌ഒയെ ഏല്‍പ്പിച്ചിരിക്കുകയണ്‌. അതിനുശേഷം മദ്യം കുടിപ്പിച്ച കേസന്വേഷിക്കാന്‍ എന്നുപറഞ്ഞാണ്‌ പോലീസ്‌ വീണ്ടും എത്തിയത്‌. കുട്ടിയെ തനിച്ച്‌ മുറിയിലി രുത്തി നാലുമണിക്കൂര്‍ തുടര്‍ച്ചയായി എസ്‌എച്ച്‌ഒ ചോദ്യം ചെയ്‌തതായി പരാതിയില്‍ പറയുന്നു.

പോലീസ്‌ വാഹനത്തില്‍ യൂണിഫോമിലെത്തി കുട്ടികളെ ചോദ്യം ചെയ്യരുതെന്ന നിയമം നിലവിലുളളപ്പോഴാണ്‌ ഈ കടുത്ത നിയമ ലംഘനം നടത്തിയിട്ടുളളത്‌. ഇത്തരം സംഭവങ്ങളില്‍ പുലര്‍ത്തേണ്ട രഹസ്യ സ്വഭാവം ഇല്ലാതാ ക്കിയതായും, പോലീസ്‌ സന്നാഹം മാനഹാനിക്കിട വരുത്തിയതായും പരാതിക്കാരി വ്യക്തമാക്കി ..പ്രതിക്കെതിരെ പോക്‌സോ , ബാലനീതി നിയമപ്രകാരം രണ്ട്‌ കേസുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചാര്‍ജ്‌ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →