ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാനത്ത് നടക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായതിനാല്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു പട്ടിക ജാതി സംവരണ സീറ്റിലേക്കും 4 ജനറല്‍ സീറ്റിലേക്കും ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സിന്ധ്യയുടെ സ്വന്തം മണ്ഡലമായ ഗ്വാളിയാറില്‍ സുനില്‍ ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പ്രഖ്യാപിച്ച മറ്റു സ്ഥാനാര്‍ഥികള്‍, രവീന്ദ്ര സിംഗ് തോമര്‍ ദിംനി മണ്ഡലം, സത്യപ്രകാശ് ശങ്ക്വര്‍ അംബ, മേവാറാം ജാദവ് ഗോഹാദ്, സുനില്‍ ശര്‍മ ഗ്വാളിയര്‍, സുരേഷ് രാജെ ഡാബ്ര, ഫുള്‍ സിംഗ് ബാരയ്യ ഭണ്ഡര്‍, പ്രഗിലാല്‍ ജാദവ് കരേര, കനയലാല്‍ അഗര്‍വാള്‍ ബമോറി, ആശ ദോഹ്രെ അശോക് നഗര്‍, വിശ്വനാഥ് സിംഗ് കുഞ്ജം അനുപൂര്‍, മദന്‍ലാല്‍ ചൗധരി അഹിര്‍വാര്‍, സാഞ്ചി, വിപിന്‍ വാങ്കഡെ അഗര്‍, രാജ്വീര്‍ സിംഗ് ബാഗേല്‍ ഹത്പിപല്യ, രാം കിഷന്‍ പട്ടേല്‍ നേപ്പാനഗര്‍, പ്രേംചന്ദ് ഗുഡ്ഡു സാന്‍വര്‍. പ്രേം ചന്ദ ഗൂഡ്ഡു, കനയലാല്‍ അഗര്‍വാള്‍. ഫുല്‍ സിങ് ബാരയ്യ.
ഉപതെരഞ്ഞെടുപ്പില്‍ സിന്ധ്യ അനുകൂലികളുടെ വിജയം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടിരുന്നു. സിന്ധ്യയുടെ വിശ്വസ്തര്‍ മത്സരിക്കുന്ന അഞ്ച് സീറ്റിലേയും തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയെ ആണ്. സിന്ധ്യയുടെ നേതൃത്വത്തില്‍ സിന്ധ്യയുടേയും കൂട്ടരുടേയും പുറത്ത് പോകലിന് പിന്നാലെ പതിനഞ്ച് മാസത്തെ ഭരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടുന്നതും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും.
ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സിന്ധ്യയുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ ബിജെപി തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ആരംഭിച്ച് കഴിഞ്ഞു. സിന്ധ്യയെ കൂടാതെ 21 വിമത കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു പാര്‍ട്ടി വിട്ടത്. ഇതോടെയാണ് 23 സീറ്റ് ഒഴിഞ്ഞത്. ഇതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്നീട് പാര്‍ട്ടി വിട്ടു. രണ്ട് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നും രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു. അങ്ങനെയാണ് 27 സീറ്റുകള്‍ ഒഴിയുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 89 എംഎല്‍എമാരാണ് മധ്യപ്രദേശ് അസംബ്ലിയില്‍ ഉള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 26 ഉം കോണ്‍ഗ്രസിന്റെ സീറ്റ് സീറ്റ് ആണെന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ 9 സീറ്റില്‍ മാത്രം ജയിച്ചാല്‍ മതി.

