തിരുവനന്തപുരത്ത് ബി ജെ പി മാർച്ചിൽ സംഘർഷം , പൊലീസ് ലാത്തിച്ചാർജ് നടത്തി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും.

ശനിയാഴ്ച ഉച്ചയോടെ (12-9-2020) സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ഒന്നിലേറെ തവണ ജല പീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് പൊലീസ് കണ്ണീർ വാതകവും തുടർന്ന് ലാത്തിച്ചാർജും പ്രയോഗിച്ചത്.
ലാത്തിച്ചാർജിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →