ജനീവ: ലോകമെമ്പാടും കൊവിഡ് ബാധിച്ചുണ്ടായ ഒമ്പതി ലക്ഷത്തിലധികം (9,04,103) മരണങ്ങളില്‍ 51 തതമാനവും ഇന്ത്യ, യുഎസ്, ബ്രസീല്‍, മെക്സിക്കോ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ട്രാക്കര്‍ റിപ്പോര്‍ട്ട്.
അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചത്.1,90,872 മരണം. ബ്രസീല്‍- 1,28,539, ഇന്ത്യ -75,062, മെക്സിക്കോ- 69,049 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗബാധിതരുടെ കണക്കും റിപ്പോര്‍ട്ടിലുണ്ട്. ആഗോളതലത്തില്‍ 2,80,21,431 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 65,49,475 പേര് രോഗബാധിതരായിട്ടുള്ള അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 44,62,965 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരാകുന്നത് ഇന്ത്യയിലാണ്.മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 41,99,332 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പത്തി നാല് ലക്ഷം പിന്നിട്ടു.
44,65,864 പേരിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗ ബാധ കണ്ടെത്തിയത്. നിലവില്‍ 919018 ആക്ടീവ് കേസുകളും രാജ്യത്തുണ്ട്. 3471784 പേരാണ് ഇതുവരെ രോഗ മുക്തരായത്.

