രാജി തീരുമാനത്തില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്മാറി

തിരുവനന്തപുരം: രാജി തീരുമാനത്തില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്മാറി. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ശമ്പളം സാലറി കട്ടില്‍ ഉള്‍പ്പെടുത്തി കുറക്കില്ലെന്ന്‌ ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ്‌ തീരുമാനത്തില്‍ നിന്ന്‌ പിന്മാറിയത്‌.എന്നാല്‍ കോവിഡ്‌ പാശ്ചാത്തലത്തില്‍ മൂന്നുമാസത്തേക്ക്‌ നിയമിതരായ ഇവരുടെ സേവനകാലാവധി നീട്ടേണ്ടതില്ലെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. താല്‌പ്പര്യമുളളവര്‍ക്ക്‌ കോവിഡ്‌ ബ്രിേേഗഡില്‍ രജിസ്‌റ്റര്‍ ചെയത്‌ സേവനം തുടരാവു ന്നതാണ്‌ .അടുത്തമാസം 10 ന്‌ എല്ലാവരുടേയും കാലാവധി അവസാനിക്കും.

താല്‍ക്കാലിക നിയമനം ലഭിച്ച 868 ഡോക്ടര്‍മാര്‍ക്ക്‌ 42,000 രൂപ വീതം മൂന്നുമാസത്തെ മുഴുവന്‍ ശമ്പളവും നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു.സാലറി ചലഞ്ചി്‌ല്‍ ഉള്‍പ്പെടുത്തുകയും ആദായനികുതി പിടിക്കുകയും ചെയ്‌തുകഴിഞ്ഞപ്പോള്‍ 27,000 രൂപ മാത്രമാണ്‌ ഇവര്‍ക്ക് ലഭിച്ചത്‌. ഈ പോരായ്‌മ പരിഹരിക്കണമെന്ന്‌ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ശമ്പളം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെട്ടിക്കുറച്ച പണം നല്‍കുമെന്ന്‌ പറയുന്നുണ്ടെങ്കിലും എങ്ങനെ പ്രാവര്‍ത്തിക മാക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല .ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി ജൂണിയര്‍ ഡോക്ടേഴ്‌സ്‌ അസോസിയേഷനെ അറിയിച്ചു.

Share
അഭിപ്രായം എഴുതാം