തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കല്‍; ഹോങ്കോംഗില്‍ 300 പ്രതിഷേധകരെ അറസ്റ്റ് ചെയ്തു

ഹോങ്കോംഗ്: കൊവിഡ് 19 ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചൈന അനുകൂല ഹോങ്കോംഗ് ഭരണകൂടം തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെതിരെ തെരുവിലിറങ്ങിയ 300 പ്രതിഷേധകരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. ഹോങ്കോംഗിലെ മോങ് കോക്ക് പ്രദേശത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കുരുമുളക് പ്രയോഗം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്പുതിയ നിയമ നിര്‍മ്മാതാക്കളെ തെരഞ്ഞെടുക്കുന്നതിന് ഹോങ്കോങ്ങുകാര്‍ വോട്ട് രേഖപ്പെടുത്തേണ്ട ദിവസമാണ് പ്രതിഷേധമുണ്ടായത്. കൊവിഡ് 19 ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചൈന അനുകൂല ഹോങ്കോംഗ് ഭരണകൂടം തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിന്നു. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.

50,000 പേരെ തെരുവിലേക്ക് ഇറക്കാന്‍ ലക്ഷ്യമിട്ട അജ്ഞാത പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കോളുകളെ തുടര്‍ന്നാണ് ആളുകള്‍ ഒത്തുകൂടിയത്. ജോര്‍ദാന്‍ പരിസരത്ത് കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതിഷേധക്കാര്‍ ‘ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക; നമ്മുടെ കാലത്തെ വിപ്ലവം’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് അറിയിച്ചു. ലീഗ് ഓഫ് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രവര്‍ത്തകരായ ലോംഗ് ഹെയര്‍ ല്യൂംഗ് ക്വോക്ക്-ഹംഗ്, റാഫേല്‍ വോങ് ഹോ-മിംഗ്, ഫിഗോ ചാന്‍ ഹോ-വുന്‍ എന്നിവരാണ് ജോര്‍ദാനിലെ ഈറ്റന്‍ ഹോട്ടലിന് പുറത്ത് ബാനര്‍ ഉയര്‍ത്തിയതിന് അറസ്റ്റിലായത്. വെസ്റ്റ് കൗലൂണിലുടനീളം 2,000 ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജല പീരങ്കികളും കവചിത വാഹനങ്ങളോടും കൂടിയാണ് പ്രതിഷേധക്കാരെ നേരിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →