പീരുമേട്: നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യ മന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ വിവിധ ഫോട്ടോകള്‍ അടങ്ങിയ സ്‌റ്റാമ്പ് പുറത്തിറക്കി. പോസ്‌റ്റല്‍ വകുപ്പുമായി സഹകരിച്ച് യൂത്ത് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയാണ് സ്‌റ്റാമ്പുകള്‍ തയ്യാറാക്കിയത്.
സ്റ്റാമ്പുകളുടെ പ്രകാശന കര്‍മ്മം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനോജ് രാജന്‍ അദ്ധ്യക്ഷനായിരുന്നു. അഡ്വ. സിറിയക്ക് തോമസ്, പികെ ചന്ദ്രശേഖരന്‍,പികെ രാജന്‍, ഡോ. ഗിന്നസ് മാസ്വാമി, തോമസ് കുട്ടി, സി.യേശുദാസ്, പി രാജന്‍, കാജാ പാമ്പനാര്‍, കവി കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

