ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി 5,94,051 കാര്‍ഡുടമകള്‍ ഉള്ളതില്‍ 5,22,486 പേര്‍ക്ക് സൗജന്യ ഓണ കിറ്റ് വിതരണം നടത്തി. എ.എ.വൈ. വിഭാഗത്തില്‍ 38,771 പേര്‍ക്കും, പി.എച്ച്.എച്ച്. (മുന്‍ഗണന) വിഭാഗത്തില്‍ 2,25,236 പേര്‍ക്കും പൊതുവിഭാഗം സബ്‌സിഡിയില്‍ 1,28,903 പേര്‍ക്കും പൊതുവിഭാഗം നോണ്‍ സബ്‌സിഡിയില്‍ 1,29,576 പേര്‍ക്കുമാണ് സൗജന്യ കിറ്റ് വിതരണം നടത്തിയത്. കൂടാതെ കടല്‍ ക്ഷോഭവും കോവിഡ് 19 മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മത്സ്യ തൊഴിലാളി കുടുംബത്തിലെ 16,912 മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യ തൊഴിലാളികള്‍ക്കുള്ള കിറ്റ് വിതരണം നടത്തി.
ചേര്‍ത്തല, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി മത്സ്യ തൊഴിലാളികള്‍ അല്ലാത്ത കടല്‍ ക്ഷോഭ ബാധിതരായ 686 കുടുംബങ്ങള്‍ക്ക് കടല്‍ ക്ഷോഭ ബാധിതര്‍ക്കുള്ള സൗജന്യ കിറ്റ് തഹസില്‍ദാര്‍ മുഖേന വിതരണം നടത്തി. കൂടാതെ അതിഥി തൊഴിലാളികള്‍ക്ക് 6,034 കിറ്റും വിതരണം നടത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ ഇതുവരെ കിറ്റ് വാങ്ങാനാവാത്തവര്‍ക്കും ഇപ്പോള്‍ കിറ്റ് വിതരണം തുടരുകയാണെന്ന് ജില്ല സപ്ലൈ ഓഫീസര്‍ എം. എസ്. ബീന അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7582/Onam-Free-kit-.html