പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: പ്രത്യേക വിവാഹ നിയമം (സ്പെഷൽ മാരേജ് ആക്ട് 1954 ) പ്രകാരം വിവാഹം ചെയ്യുന്നവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസിൽ പൊതുജനങ്ങൾക്ക് പരിശോധിക്കുന്ന വിധം ഫയലിൽ വയ്ക്കുന്നതും നോട്ടീസ് ബോർഡിലിടുന്നതും ഭരണഘടനാ വിഭാവനം ചെയ്യുന്ന തുല്യതക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിയമ വിദ്യാർത്ഥിനിയായ നന്ദിനി പ്രവീൺ ഹർജി നൽകി.

അഭിഭാഷകരായ കാളീശ്വരം രാജും നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് പരാതിക്കാരിക്കായി സുപ്രീം കോടതിയിൽ ഹാജരാക്കുക.

ഹൈന്ദവ- ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കുന്നവരുടെ പേരുവിവരങ്ങൾ ഇതുപോലെ പ്രദർശിപ്പിക്കുന്നില്ല എന്നും എന്നാൽ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നവരുടെ വിശദാംശങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ കുറഞ്ഞത് 30 ദിവസം പ്രദർശിപ്പിക്കുന്നത് വിവാഹത്തിനു മാത്രമല്ല അവരുടെ ജീവിതം തന്നെ ഭീഷണിയാകുമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം ഹർജിയിൽ സൂചിപ്പിക്കുന്നു.

മിശ്ര വിവാഹം ആഗ്രഹിക്കുന്നവരാണ് കൂടുതലും പ്രത്യേക വിവാഹ നിയമം ഉപയോഗപ്പെടുത്തുന്നത് എന്നും അതുകൊണ്ട് വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് അവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് എപ്പോഴും വിവാഹത്തിന് തടസ്സമാവുന്നു എന്നും ബന്ധുക്കളിൽ നിന്ന് എതിർപ്പ് ഉണ്ടാകുന്നു എന്നും ഹർജിക്കാരി പറയുന്നു.

പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നവരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നത് കേരള സർക്കാർ ഒരു മാസം മുന്നേ നിർത്തിയിരുന്നു.

വിവാഹിതരാകുന്നവരുടെ സുരക്ഷയെ അത് ബാധിക്കുന്നുവെന്നാണ് കേരള സർക്കാർ പറയുന്നത്.

എന്നാൽ സ്പെഷ്യൽ മാരേജ് ആക്ട് ഉപയോഗപ്പെടുത്തി സ്ത്രീകളെ വഞ്ചിച്ച് ലൗ ജിഹാദ് നടത്തുന്നവരെ സഹായിക്കാനാണ് കേരള സർക്കാരിൻറെ നടപടിയെന്ന് എന്ന് പല കേന്ദ്രങ്ങളിൽ നിന്നും അന്ന് ആക്ഷേപമുയർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →