ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന 62 ശതമാനം കോവിഡ് കേസുകളും മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗികമായി വ്യാഴാഴ്ച അറിയിച്ചു.
ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ് (24.77 ശതമാനം) ആന്ധ്ര പ്രദേശ് 12.64 ശതമാനവും, കർണാടക 11.58, ഉത്തർപ്രദേശ് 6.92, തമിഴ്നാട് 6.42 എന്നിങ്ങനെയാണ് ശതമാനം കണക്കുകൾ.
ഈ അഞ്ചു സംസ്ഥാനങ്ങളിലും നിത്യേന റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ ഏകദേശം ഏഴ് മുതൽ 24 ശതമാനം വരെ കുറവ് രേഖപ്പെടുത്തുന്നുണ്ട് എന്നാണ് ശുഭകരമായ വാർത്ത എന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ദിനംപ്രതിയുള്ള പോസിറ്റീവ് കേസുകളിൽ 7 ശതമാനത്തോളം മഹാരാഷ്ട്രയിൽ കുറവ് സംഭവിച്ചപ്പോൾ 25 ശതമാനത്തോളം കുറവ് തമിഴ്നാട്ടിൽ രേഖപ്പെടുത്തി.

