ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കാനൊരുങ്ങി ഡൽഹി സർക്കാർ. കണ്ടെയ്ൻമെൻ്റ് സോണുകളിലെ ബാറുകൾ പക്ഷേ അടഞ്ഞു തന്നെ കിടക്കും.സെപ്റ്റംബർ 9 മുതൽ 30 വരെയാകും ബാറുകൾ തുറന്ന് പ്രവർത്തിക്കുക. കർശന നിയന്ത്രണങ്ങളോടെയാകും ബാറുകൾ തുറക്കുക . ഇതിനായി പ്രത്യേക മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ബാറിനകത്ത് 50 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ അനുവദിക്കുകയുള്ളൂ. മാസ്കില്ലാത്തവരെ ബാറുകളിൽ പ്രവേശിപ്പിക്കുകയുമില്ല. 4500 ൽ ഏറെ രോഗികളാണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്
പരീക്ഷണാടിസ്ഥാനത്തിൽ ബാറുകൾ തുറക്കാൻ ഡൽഹി സർക്കാർ തീരുമാനം
