ന്യഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്‍റെ രണ്ടാമത്തെ സഹോദരന്‍ എഹ്‌സാന്‍ ഖാന്‍ മരണപ്പെട്ടു. 90 വയസായിരുന്നു. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എഹ്‌സാന്‍. എഹ്‌സാന്‍റെ മരണവാര്‍ത്ത ദിലീപ്‌കുമാറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുടുംബ സുഹൃത്തായ ഫറൂക്കി പുറത്തുവിട്ടത്. അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ അസ്ലം ഖാന്‍ നേരത്തേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
2020 ഓഗസ്‌റ്റ് 15 നാണ് എഹ്‌സാനും, 88 കാരനായ അസ്ലംഖാനും കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരും മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്‌റ്റ് 21 നാണ് അസ്ലം മരിച്ചത്. മാര്‍ച്ച 21 മുതല്‍ 97 കാരനായ ദിലീപ് കുമാറും ഭാര്യ സൈറാഭാനുവും ഐസൊലേഷനില്‍ കഴിയുകയാണ്

