കണ്ണൂര്‍ ജില്ലയിലെ 21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ നഗരസഭ 18, 23, പയ്യന്നൂര്‍ നഗരസഭ 4, 18, ഇരിക്കൂര്‍ 2, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7, 14, പാട്യം 7, തലശ്ശേരി നഗരസഭ 9, 43, ചിറ്റാരിപറമ്പ 2, കടന്നപ്പള്ളി പാണപ്പുഴ 11, തളിപ്പറമ്പ നഗരസഭ 23, കോട്ടയം മലബാര്‍ 3, ചപ്പാരപ്പടവ് 14, പാപ്പിനിശ്ശേരി 17, ചിറക്കല്‍ 17, 18, പേരാവൂര്‍ 2, കണിച്ചാര്‍ 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും

നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന തളിപ്പറമ്പ് നഗരസഭ 21, 28, 34, പട്ടുവം 5, 11, കുറുമാത്തൂര്‍ 7, 8, ആന്തൂര്‍ നഗരസഭ 20, 28, രാമന്തളി 1, 2, 11, 12, ചെങ്ങളായി 2, 18, പായം 18, കീഴല്ലൂര്‍ 3 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7594/Containment-zone-at-kannur.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →