പിണറായി: കോഴി പ്രസവിച്ചുവെന്ന വാര്‍ത്തയില്‍ അമ്പരന്ന് പിണറായി നിവാസികള്‍. വെണ്ടുട്ടായിലെ ‘തണലില്‍’ കെ. രജനിയുടെ വീട്ടിലെ കോഴിയാണ് ഒരു കോഴികുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനു ശേഷം രക്തസ്രാവമുണ്ടായ അമ്മക്കോഴി അല്‍പ്പസമയത്തിനു ശേഷം ചത്തു.
ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പ്രകാരമാണ് രജനിയ്ക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുണ്ടായിരുന്നെന്ന് രജനി പറയുന്നു. മുട്ടകള്‍ക്ക് സാധാരണ വലുപ്പവും ഉണ്ടായിരുന്നു. പ്രസവസമയത്ത് കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. വാര്‍ത്തയറിഞ്ഞ് ധാരാളം പേരാണ് രജനിയുടെ വീട്ടിലേക്കെത്തിയത്.

