തിരുവനന്തപുരം: ആഡംബര ബൈക്കുമായി റേസിംഗിനെത്തിയ കൗമാരക്കാരന്‍ പോലീസ് പിടിയിലായി .മരപ്പാലം കവടിയാറിലാണ് സംഭവം. പബ്ലിക്ക് റോഡില്‍ ബൈക്ക് റേസിംഗ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷന്‍ എസ്‌എച്ചഒ സൈജു നാഥ്, എസ്‌ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘമാണ് അമിത വേഗത്തിലെത്തിയ കൗമാര ക്കാരനേയും ആഡംബര ബൈക്കും കസ്‌റ്റഡിയി ലെടു ത്തത്.
വാഹനം ഓടിക്കാന്‍ നല്‍കിയതിന് ഇയാളുടെ പിതാവിനെതിരെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വണ്ടിയുടെ ആര്‍സി റദ്ദ്‌ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഈ പ്രദേശത്ത് ബൈക്ക് റേസിംഗ് നിരന്തരം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നീരീക്ഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

