കേന്ദ്ര സർക്കാരിനോട് ആവശ്യവുമായി
മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട 2.35 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ ഉൾപ്പെടുന്നു.സംസ്ഥാനങ്ങളോട് വിപണിയില്‍ നിന്ന് കടമെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു
സംസ്ഥാനങ്ങള്‍ക്ക് നേരത്തെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാന്‍ ധാര്‍മികവും ഭരണഘടനാപരവുമായി കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നു മുഖ്യമന്ത്രിമാര്‍ ഓര്‍മിപ്പിച്ചു.
പിണറായി വിജയന് പുറമെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രേശഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരാണ് കത്തെഴുതിയത്.

