ജമ്മുകശ്മീരില്‍ ദിനേന 13 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാല്‍ ലംഘിക്കുന്നു: ഈ വര്‍ഷം 2,952 തവണ പാക് പ്രകോപനമുണ്ടായി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ, ദിനേന 13 തവണ വീതമെങ്കിലും പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വിവരാവകാശ രേഖ. ഇതിന്റെ ഫലമായി എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 23 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2020 ജൂലൈ വരെ 2,952 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങളാണ് പാകിസ്ഥാന്‍ സൈന്യം നടത്തിയത്. അതില്‍ 15 നാട്ടുകാര്‍, 8 സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും 62 സുരക്ഷാ സേനാംഗങ്ങള്‍ക്കും 38 നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, എന്നാണ് ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ സുലേഖ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത.

കഴിഞ്ഞ രണ്ട് വര്‍ഷവും ഏഴ് മാസത്തെയും കണക്കെടുത്താല്‍ പാക് പ്രകോപനം ഉണ്ടായിരിക്കുന്നത് 8,571 തവണയാണ്. ആക്ടിവിസ്റ്റ് രാമന്‍ ശര്‍മ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഈ മറുപടി ലഭിച്ചിരിക്കുന്നത്. ഇതില്‍ 56 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 119 പേര്‍ മരിച്ചു.608 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 300 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →