ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍


തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍. പുല്ലാമ്പാറ പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് അംഗവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ഗോപനെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൊലക്കേസ് പ്രതികളുമായി ഗോപന്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ ഗോപന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലാണ്.


വൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ഇതുവരെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →