മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കണ്ണൂർ: കടബാധ്യതയെ തുടർന്ന് മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പിൽ സ്വപ്നയാണ് മരിച്ചത്. ഇവരുടെ രണ്ടര വയസുള്ള മകളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.13 വയസ്സുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് സ്വപ്ന കുട്ടികൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്.
രണ്ടര വയസ്സും 13 വയസ്സുമുള്ള മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം സ്വപ്നയും വിഷം കഴിക്കുകയായിരുന്നു. അവശനിലയിൽ കണ്ടെത്തിയ ഇവരെ അയല്‍വാസികളാണ് കണ്ണൂരിലെ ആശുപത്രിയി ലെത്തിച്ചത്.

ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടി ആദ്യം മരിച്ചു. ഇന്ന് രാവിലെയാണ് സ്വപ്ന മരിച്ചത്.

സ്വപ്നയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി. ഇവരുടെ റെഡിമെയ്ഡ് വസ്ത്രവ്യാപാര ശാല സംബന്ധിച്ച് 80 ലക്ഷം രൂപയുടെ കടം ഉണ്ടായി. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ വെച്ച് സ്വപ്ന പൊലീസിന് മൊഴി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →