കൊച്ചി: 2020 മാര്‍ച്ച് 4 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലിലെ മതഗ്രന്ഥങ്ങളുടെ എണ്ണം 7750 എന്ന് അന്വേഷണസംഘം. ഇവയില്‍ സാമ്പിള്‍ ആയി പരിശോധിച്ച ഒരു ഗ്രന്ഥത്തിന് 567 ഗ്രം തൂക്കമുളളതായി കണ്ടെത്തി പാഴ്സലിലെത്തിയ മതഗ്രന്ഥങ്ങളുടെ മുഴുവന്‍ഭാരവും തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം. 4478 കിലോഗ്രം ആണ് ബില്ലില്‍ കാണുന്ന തൂക്കം. ആകെ പാക്കറ്റുകളുടെ എണ്ണം 250. ബില്ലിന്റെ പകര്‍പ്പ് മന്ത്രി ജലീല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
എത്തിയ പാഴ്സലിലെ 32 പാക്കറ്റുകള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള സി ആഫ്റ്റിന്റെ ഓഫീസില്‍ എത്തിച്ച തായാണ് വിവരം. മറ്റുപാക്കറ്റുകള് കണ്ടെത്താനുളള ശ്രമം തുടരുകയാണ്.