ലഹരിവസ്‌തുക്കളും മാരകായുധങ്ങളമായി യുവാക്കള്‍ പിടിയില്‍

ചാത്തന്നൂര്‍: കഞ്ചാവും മാരകായുധങ്ങളും നാടന്‍ ബോംബുമായി യുവാക്കള്‍ പിടിയാലായി. ചാത്തന്നൂര്‍ മീനാട്‌ കിഴക്ക്‌ സനൂജ്‌ മന്‍സിലില്‍ സനൂജ്‌ (27), ചരുവിളപുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ (34) എന്നിവരാണ് പിടിയിലായത്‌. മിനാട്‌ സ്വദേശി ഷാന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. എക്‌സൈസ്‌ സംഘം എത്തുന്നതിന്‌ മുമ്പേ ഷാന്‍ രക്ഷപെട്ടിരുന്നു. ഈ വീട്ടില്‍ ഷാന്‍ ഒറ്റയ്ക്കാണ്‌ താമസിച്ചിരുന്നത്‌.

പത്തുപൊതി കഞ്ചാവ്‌, രണ്ട്‌ വടിവാളുകള്‍, ഒരു ഇരുമ്പുവടി, രണ്ട്‌ നാടന്‍ ബോംബുകള്‍ എന്നിവ പിടിച്ചെടുത്തു. മാരകായുധങ്ങള്‍ കൈവശം വച്ചതിന്‌ ചാത്തന്നൂര്‍ പോലീസും കഞ്ചാവ്‌ കൈവശം വച്ചതിന്‌ എക്‌സൈസും ഇവര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ ചാത്തനൂര്‍ പോലീസിന്‌ കൈമാറും.

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എച്ച്‌എസ്‌ ഹരീഷ്‌ പ്രിവന്‍റീവ് ‌ ഓഫീസര്‍മാരായ ജോണ്‍, ശശികുമാര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ബിജോയിസ്, സുനില്‍കുമാര്‍, വിഷ്‌ണു, അഖില്‍, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ബിന്ദുലേഖ, ബിനോജ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →